ഓണത്തിന് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളുമായി ആക്‌സിസ് ബാങ്ക്

Web Desk
Posted on September 13, 2019, 4:05 am

കൊച്ചി:  ആക്‌സിസ് ബാങ്ക് ഓണം പ്രമാണിച്ച് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ കൊച്ചി 1 കാര്‍ഡിന്റെ വിതരണഫീസായ 150 രൂപ ഇളുവചെയ്തു കൊടുക്കും. യാത്രക്കാര്‍ക്ക് അഞ്ചു രൂപയ്ക്ക് കാര്‍ഡ് റീലോഡ് ചെയ്യാനും സാധിക്കും. കൊച്ചി 1 കാര്‍ഡിലൂടെ ബുക്ക്‌മൈഷോയില്‍ 20% നിരക്കില്‍ 100 രൂപ വരെ ഡിസ്‌ക്കൗണ്ടും ലഭ്യമാകും. സെപ്തംബര്‍ 30 വരെയാണ് ഈ ഇളവുകള്‍ ലഭ്യമാവുക.

കൊച്ചി മെട്രോയില്‍ കൂടുതല്‍ സ്‌റ്റേഷനുകള്‍ തുറന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നും കെഎംആര്‍എല്ലുമായി സഹകരിച്ച് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനാണ് ആക്‌സിസ് ബാങ്ക് ശ്രമിക്കുന്നതെന്നും ആക്‌സിസ് ബാങ്ക് കാര്‍ഡ് ആന്‍ഡ് പെയ്‌മെന്റസ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് മോഖെ പറഞ്ഞു