Web Desk

November 25, 2020, 8:59 pm

അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര്

Janayugom Online

അയോധ്യ

ഉത്തർപ്രദേശിലെ അയോധ്യ വിമാനത്താവളത്തിന് മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്ന പേര് നൽകി സംസ്ഥാന സർക്കാർ. വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാനുള്ള തീരുമാനം ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രമേയം സിവിൽ വ്യോമയാന മന്ത്രാലയത്തിന് കൈമാറാനും തീരുമാനിച്ചു. 2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Eng­lish sum­ma­ry: ayo­d­hya Air­port named as Sri­ram airport

You may also like this video: