അയോധ്യ കേസ് പരിഗണിക്കുന്നതില്‍ ജഡ്ജി പിന്മാറി

Web Desk
Posted on January 10, 2019, 10:56 am

ന്യൂഡല്‍ഹി: അയോധ്യകേസ് പരിഗണിക്കുന്നതില്‍നിന്നും ജഡ്ജി പിന്മാറി. ജഡ്ജി യു യു ലളിതാണ് പിന്മാറിയത്. സുപ്രിം കോടതി ഭരണഘടനാ ബെഞ്ചാണ് അയോധ്യ കേസ് പരിഗണിക്കവെയാണ് ജഡ്ജിയുടെ പിന്മാറ്റം. സുന്നി വഖഫ് ബോര്‍ഡ് എതിര്‍പ്പിനെത്തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.