വിധി പ്രസ്താവം ആരംഭിച്ചു: വിധി ഏകകണ്ഠമെന്നു ചീഫ് ജസ്റ്റിസ്, പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് തള്ളിക്കളയാനാവില്ല

Web Desk
Posted on November 09, 2019, 11:03 am

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി പ്രസ്താവം തുടങ്ങി. വിധി ഏകകണ്ഠമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.

പതിനാല് ഹർജികളിൽ രണ്ടെണ്ണം തള്ളി.ഷിയ വഖഫ് ബോര്‍ഡിന്റേയും നിര്‍മോഹി അഖാഡയുടേയും ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് തള്ളിക്കളയാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോര്‍ഡിന്‍റെ ആവശ്യമാണ് കോടതി തള്ളിയത്. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി.