അയോധ്യാ കേസ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടു

Web Desk

ന്യൂഡല്‍ഹി

Posted on January 08, 2019, 5:48 pm
അയോധ്യാകേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ മാസം പത്തിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ച് കേസ് പരിഗണിക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാവും പരിഗണിക്കുക.

കേസിനെ സംബന്ധിച്ച് വാദം എങ്ങനെ കേള്‍ക്കണമെന്നും അന്തിമവാദം എപ്പോഴാണ് തുടങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പത്താ തീയ്യതി പരിഗണിക്കും.