വിധി

Web Desk
Posted on November 16, 2019, 10:40 pm

ബാബ്റി മസ്ജിദിന്റെ മധ്യസ്ഥാനത്തുള്ള മകുടത്തിന്റെ താഴെ വിഗ്രഹം സ്ഥാപിച്ചത് നിയമ വിരുദ്ധമെന്നാണ് അയോധ്യ കേ­സു­മായി ബന്ധപ്പെട്ട വിധിയിൽ സുപ്രീം കോടതി പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തതും നിയമ വിരുദ്ധമാണെന്ന് കോടതി വില­യിരുത്തി. എന്നാൽ ഈ മോസ്കിനെ ക്ഷേത്രമായി മാറ്റാനുള്ള അനു­മതി നൽകിയതിലൂടെ ചട്ടലംഘനങ്ങളെയും കോടതി ശരി­യാണെന്ന് വരുത്തിതീർത്തു. മോസ്ക് നിർമ്മിക്കുന്നതിനായി അഞ്ച് ഏക്കർ സ്ഥലം അനുവദിക്കാനും കോടതി ഉത്തരവിട്ടു. ബാബറി മസ്ജിദിന്റെ നില നിൽപ്പിൻമേലുള്ള അവസാനത്തെ ആണിയാണ് ഇതിലൂടെ അടിച്ചത്. ഇതായിരുന്നു അയോധ്യ തന്ത്രത്തിലൂടെ ബി­ജെപിയും സംഘപരിവാറും ലക്ഷ്യമിട്ടത്.

1949 ഡിസംബർ 22–23 രാത്രിയിലാണ് ബാബറി മസ്ജിദിൽ നുഴഞ്ഞുകയറി വിഗ്രഹം സ്ഥാപിച്ചത്. ഇതിനെ തുടർന്ന് മോസ്ക് ക്ഷേത്രമായുള്ള നിർബന്ധിത പരിവർത്തനത്തിന് വിധേയമായി. മസ്ജിദിന് സമീപത്തുള്ള ശവക്കുഴികൾ തുറന്ന് പൂജകൾ നടത്താനുള്ള ഹോമകുണ്ഡങ്ങളാക്കി. അപ്പോഴും ഒരു വശത്ത് ഇത്തരത്തിലുള്ള അതിക്രമങ്ങളുടെ ഇരകൾ ശാന്തമായി ജീവിച്ചു. വിഗ്രഹം ബാബറി മസ്ജിദിൽ സ്ഥാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് എത്തിയത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുസ്ലി­ങ്ങൾക്ക് ആരാധന നടത്താനുള്ള സ്ഥലം നിശ്ചയിക്കപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിഗ്രഹം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കോൺഗ്രസിന്റെ പ്രാദേശിക നേതാവും ഗാന്ധിയനുമായ അക്ഷയ് ബ്രഹ്മചാരി നിരാഹാര സമരം ആരംഭിച്ചു. തന്റെ അവസാന ശ്വാസം വരെയും അദ്ദേഹം പോരാട്ടം തുടർന്നു. ഇപ്പോൾ വിഗ്രഹം സ്ഥാപിച്ച നടപടി തിരുത്തിയില്ലെങ്കിൽ ഈ ഫാസിസ്റ്റ് ശക്തികൾ നാളെ മുസ്ലിം ജനവിഭാഗങ്ങളോട് ഹരിജനങ്ങളെ പോലെ പെരുമാറുമെന്ന മുന്നറിയിപ്പും അക്ഷയ് ബ്രഹ്മചാരി നൽകിയിരുന്നു. ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥകൾ ഹിറ്റ്ലറുടെ നാസിസത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കും- ഇതായിരുന്നു ബ്രഹ്മചാരിയുടെ വാക്കുകൾ.

ഈ മുന്നറിയിപ്പിന് ശക്തമായ അടിസ്ഥാനമുണ്ട്. ബാബറി മ­സ്ജി­ദിൽ വിഗ്രഹം സ്ഥാപിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. 1949 ഡിസംബർ 22ന് രാത്രി­യാ­ണ് അഭിരാം ദാസ് എന്ന സന്യാസി ത­ന്റെ അനു­യാ­യികൾ­ക്കൊ­പ്പം വിഗ്രഹം സ്ഥാപിച്ചത്. അ­തേ ദിവ­സം തന്നെയാ­ണ് ഗാ­ന്ധി­യുടെ വധക്കേ­സുമാ­യി ബ­ന്ധപ്പെട്ട് ഒരു വർഷ­ത്തെ ജയിൽ വാസ­ത്തിന് ശേ­ഷം വി ഡി സവർക്കർ മോ­ചിതനാകു­ന്നത്. അതേ ദിവ­സം അ­യോധ്യയിൽ നി­ന്നും 1000 കിലോമീറ്റർ അ­ക­­ലെയുള്ള നാഗ്പൂരിൽ അ­ദ്ദേ­ഹം സം­­ഘപരിവാർ പ്ര­വർ­ത്ത­കരെ അഭി­സം­­ബോ­ധന ചെയ്തു. അഖണ്ഢ ഭാ­രതം എന്ന ആ­ശയം നട­പ്പാക്കേ­ണ്ട സമ­യം ആ­ഗ­ത­മായി. ഹി­ന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യ­ത്ത് മതേതരത്വം സം­­ബ­ന്ധിച്ച വാക്കുകൾ അ­സം­­ബന്ധമാണ്. അ­തു­കൊ­ണ്ടു തന്നെ ഹിന്ദു രാഷ്ട്രം യാ­ഥാ­ർ­ഥ്യമാക്കേണ്ടത് അനി­വാര്യ­മാണ്. മുസ്ലീങ്ങളുടെ വികാരം കണക്കിലെടുക്കാതെ ഏക­പക്ഷീയമായി ബാബറി മസ്ജിദിനെ തർക്ക ഭൂമിയായി പ്ര­ഖ്യാപിച്ചു. സ്ഥലത്തെ സമാധാനം തക­ർ­ക്കു­കയായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം. ഇത് ആരാധനാ സ്ഥ­ല­ത്തിന്റെ പവിത്രതയെ ഇ­ല്ലാ­താക്കുന്ന സമീപനമാണ്. ഇതിലൂടെ മോ­സ്കിന്റെ പരിപാവനത ക്രമേണ ഇല്ലാതാക്കി. ആ­ത്യ­ന്തികമായി ഈ സ്ഥലം ഹിന്ദു മത­ഭ്രാന്തൻമാരുടെ കൈകളിലെത്തി. ഓരോ ദിവസവും വളരെ വി­പു­ല­മായ പൂജകൾ നടത്തുന്നു. പൂജ നടത്തുന്നതിന് വി­ഘാത­മു­ണ്ടാ­ക്കുന്ന­വർ അതിന്റെ പരിണതഫലങ്ങൾ അനുവഭിക്കേണ്ടി വരുമെന്ന് ഫൈസാബാദ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ തീരുമാനത്തിനെതിരെ എതിർപ്പോ പ്രതിഷേധങ്ങളോ ഉ­ണ്ടായില്ല. മോസ്കിലെ മുസിലിയാരെ രാത്രിയിൽ ഓടിച്ചിട്ട് തല്ലി. ഹിന്ദു വർഗീയ വാദികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മുസിലിയാർ ജീവനുംകൊണ്ട് ഓടി. പിന്നീട് ആരുംതന്നെ ഈ പ­ള്ളിയിൽ ആരാദധനയ്ക്ക് എത്തിയില്ല. അരനൂറ്റാണ്ടിന് ശേഷം 1992 ഡിസംബർ ആറിന് ഹിന്ദു വർഗീയ വാദികൾ ഒരുപടികൂടി കടന്ന് ബാബറി മസ്ദിജിനെ തകർത്തു. ഈ അവശിഷ്ടങ്ങളെ ആധാരമാക്കി ഇവിടെ ക്ഷേത്രം നിലനിന്നിരുന്നുവെന്ന് സുപ്രീം കോടതിയും വിധി എ­ഴുതി. ചരിത്രം ആവർത്തിച്ചു. ക്ഷേത്രം തകർത്താണ് ബാബറി മസ്ജിദ് നിർമ്മിച്ചത് എന്നതിന് ഈ അവശിഷ്ടങ്ങളിൽ നിന്നും തെ­ളിവ് ലഭിച്ചില്ല. അപ്പോഴും പട്ടാപകൽ ബാബറി മസ്ജിദ് തക­ർ­­ത്തു. ഇനി ഇതുമായി ബന്ധപ്പെട്ട് നീതി തേടിയിട്ട് കാര്യമില്ല. ഒരു വിഭാഗത്തിന്റെ അവകാശമായല്ല മറിച്ച് പൗരാവകാശവുമായി ബ­ന്ധപ്പെട്ട ചോദ്യമായി അയോധ്യ തുടരും. ഒരു പൗരന് അയാൾ ഏത് മതത്തിൽപ്പെട്ടയാളായാലും ആരാധിക്കാൻ ഒരു സ്ഥലം ആ­വശ്യമാണ്. പിന്നീട് അതിന്റെ നിത്യനിദ്രക്കായി ഒരു കഷ്ണം ഭൂമിയും. ഈ അവകാശങ്ങളെ ഒരു ഭരണത്തിനും നിഷേധിക്കാൻ കഴിയില്ല.