അയോധ്യ മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 31ന്

Web Desk
Posted on July 18, 2019, 12:52 pm

ന്യൂഡല്‍ഹി: അയോധ്യ മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 31ന് നല്‍കാന്‍ സുപ്രിംകോടതി. അയോധ്യവിവാദ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 31ന് നല്‍കണമെന്ന് സുപ്രീം കോടതി. എംഎഫ്‌ഐ ഖലീഫുള്ള സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കോടതി തീരുമാനം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇടക്കാല റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ തുടര്‍വാദം ആവശ്യമെങ്കില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ ആരംഭിക്കുമെന്നും കോടതി അറിയിച്ചു.