അയോധ്യ കേസ്: ഈ മാസം 26ന് വാദം കേള്‍ക്കും

Web Desk
Posted on February 20, 2019, 5:39 pm

ന്യൂഡല്‍ഹി: അയോധ്യ കേസ് ഈ മാസം 26ന് സുപ്രീംകോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക.അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്.

കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്മാറിയ സാഹചര്യത്തില്‍ ഭരണഘടന ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ് ഡേ. ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടന ബെഞ്ചിലുള്ളത്.

കേസിലെ എല്ലാ രേഖകളുടെയും പരിഭാഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞ തവണ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.