അയോധ്യ: ഉത്തര്‍പ്രദേശ് മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രീം കോടതിക്ക് അതൃപ്തി

Web Desk
Posted on September 12, 2019, 5:57 pm

ന്യൂഡല്‍ഹി: സുപ്രീം കോടതി തങ്ങളുടേതാണെന്ന ഉത്തര്‍പ്രദേശ് മന്ത്രിയുടെ പരാമര്‍ശത്തില്‍ കോടതിക്ക് അതൃപ്തി. ഇത്തരം പരാമര്‍ശങ്ങളെ തങ്ങള്‍ അപലപിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു.

ഇരുഭാഗത്തിനും ന്യായമായതും സ്വതന്ത്രമായതുമായ വാദം നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്റെ വാദത്തോടെയാണ് ഇരുപത്തിരണ്ടാം ദിനത്തില്‍ അയോധ്യക്കേസിലെ വാദം തുടങ്ങിയത്. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടിയാണ് ധവാന്‍ ഹാജരായത്. താന്‍ ഹിന്ദു വിശ്വാസത്തെ എതിര്‍ക്കുകയല്ലെന്നും തന്റെ കക്ഷിക്ക് വേണ്ടി വാദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.