ഏതെങ്കിലും പാർട്ടിയുടെയോ അന്യായക്കാരുടെയോ വിജയമായി കാണരുത്: സിപിഐ

Web Desk
Posted on November 09, 2019, 1:43 pm

ന്യൂഡൽഹി: അയോധ്യ കേസിലുണ്ടായിരിക്കുന്ന വിധി ഏതെങ്കിലും പാർട്ടിയുടെയോ അന്യായക്കാരുടെയോ വിജയമായി കാണരുതെന്നും നിലവിലുള്ള സാഹചര്യത്തിൽ ആരും പ്രകോപനത്തിന് ശ്രമിക്കരുതെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ഭരണഘടന അനുശാസിക്കുന്ന ഏറ്റവും ഉയർന്ന തർക്ക പരിഹാര സ്ഥാപനമായ സുപ്രീംകോടതി ഏറെക്കാലമായി കാത്തിരുന്ന അയോദ്ധ്യ തർക്കത്തെക്കുറിച്ചുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി നടക്കുന്ന നിയമപോരാട്ടത്തിന്റെ അവസാനമാണിത്.

എല്ലാ വിശ്വാസങ്ങളും തുല്യമാണെന്ന് അംഗീകരിച്ചുകൊണ്ടാണ് പരമോന്നത കോടതി ഈ അനുരഞ്ജന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ധാർമ്മികത, നീതി, മതേതരത്വം എന്നിവയുടെ വിശാലമായ വീക്ഷണകോണിൽ വിധിയെ കാണാൻ സാധിക്കണമെന്നും സമാധാനവും ഐക്യവും നിലനിർത്താൻ ഇരുവിഭാഗങ്ങളും സന്നദ്ധമാകണമെന്നും സിപിഐ സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.