വിദേശത്തു നിന്നെത്തുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിക്കാനും അവർക്കാവശ്യമായ താമസ, യാത്ര സൗകര്യങ്ങൾ ക്രമീകരിക്കാനും ആയുർരക്ഷ വെബ് ആപ്ലിക്കേഷനുകൾ ജില്ലയിൽ തയ്യാറാക്കിയെന്ന് കളക്ടർ എസ് സുഹാസ് പറഞ്ഞു. വിശദമായ പദ്ധതി ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിക്കും.
രോഗ ലക്ഷണമുള്ളവരെ ആലുവ ജനറൽ ആശുപത്രിയിലേക്ക് മാറ്റാനും അല്ലാത്തവരെ വീടുകളിലേക്കോ പ്രത്യേകം തയ്യറാക്കിയ നിരീക്ഷണസ്ഥലത്തേയ്ക്കോ മാറ്റാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിനായി ആയിരത്തോളം ആംബുലൻസുകളും 1500 മറ്റു വാഹനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
വിദേശത്തു നിന്നെത്തുന്ന ആളുകളുമായി ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇടപെടുന്ന സാഹചര്യം കുറക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ദിവസേന 200 പേരുടെ റാൻഡം പരിശോധന ജില്ലയിൽ നടത്തുമെന്നും കളക്ടർ അറിയിച്ചു.
English Summary: Ayur Raksha Web application
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.