ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് പരിശീലനം നൽകില്ലെന്നും ഐഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനറൽ സർജറി ഉള്‍പ്പടെയുള്ളവ നിർവഹിക്കാൻ ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയാണ് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്. 34 തരം സര്‍ജറികള്‍ ഡോക്ടര്‍മാര്‍ക്ക് നടത്താം. പ്രായോഗിക പരിശീലനം മാത്രമാണ് ഇതിന് യോഗ്യത. ശസ്ത്രക്രിയക്ക് സമനാമായ 19 ചികിത്സയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, ആയുർവേദ ഡോക്ടർമാർക്ക് ഐഎംഎ പരിശീലനം നൽകില്ലെന്ന് വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഐഎംഎ അറിയിച്ചു.
English summary:Ayurveda doctors allowed to perform-surgeries
You may also like this video: