കോവിഡ് രോഗ പ്രതിരോധത്തിനും ചികിത്സക്കും ആയുർവേദത്തെയും ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും. രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ പ്രവർത്തനങ്ങളാണ് സ്വീകരിക്കുക. 60 വയസിന് മുകളിലുള്ളവരുടെ രോഗ പ്രതിരോധത്തിന് സുഖായുഷ്യം എന്ന പരിപാടി നടപ്പാക്കും.
എല്ലാവർക്കുമായുള്ള ലഘു വ്യായാമത്തിന് മാധ്യമങ്ങളുടെ സഹായത്തോടെ സ്വാസ്ഥ്യം പദ്ധതി, കോവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുർവേദ ഡിസ്പെൻസറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച് ആയുർ രക്ഷാ ക്ലിനിക്കുകള്‍ ആരംഭിക്കും. രോഗമുക്തരായവരെ പൂർണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചികിത്സ നൽകും. സംസ്ഥാനത്തെ സർക്കാർ ആയുർവേദ ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ച് നിരാമയ എന്ന ഓൺലൈൻ പോര്‍ട്ടൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ENGLISH SUMMARY: Ayurvedha is also used for corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.