February 4, 2023 Saturday

Related news

September 30, 2022
September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022

കോവിഡ് കാലത്ത് ചിന്തനീയങ്ങളായ ആയുർവേദ ഔഷധങ്ങൾ

ജെയ്സൺ ജോസഫ്
കോട്ടയം
April 11, 2020 4:11 pm

ജ്വരത്തിന് പല പര്യായങ്ങളുള്ളതിൽ ഒന്ന് അന്തകൻ എന്നാണ്. കോവിഡ് 19 ജ്വരബാധ ‘അന്തകൻ’ എന്ന പര്യായപദം അന്വർഥമാക്കിയിരിക്കുന്നു. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് പകരുന്ന ഈ രോഗത്തിന് ഫലപ്രദമായ പ്രതിരോധമരുന്നുകൾ കണ്ടെത്താനായിട്ടില്ല. തുമ്മുക, ചുമയ്ക്കുക, മൂക്കുചീറ്റിക്കുക തുടങ്ങിയ പ്രവർത്തികൾ വായ് പൊത്താതെ ചെയ്താൽ രോഗപകർച്ചയ്ക്ക് ആക്കം കൂട്ടും. അടുത്തു സഹകരിക്കുക, ഹസ്തദാനം ചെയ്യുക, ആലിംഗനം ചെയ്യുക ഇവയൊക്കെ രോഗം വ്യാപിപ്പിക്കും. അടുത്തിടപഴകുക, ദേഹത്തു സ്പർശിക്കുക, ഒന്നിച്ചു ഭക്ഷണം കഴിക്കുക, നിശ്വാസവായു ഏൽക്കുക, ശയ്യ പങ്കിടുക, ഒരാൾ ധരിച്ച വസ്ത്രങ്ങൾ അവരുപയോഗിച്ച മാലകൾ ആലേപനങ്ങൾ ഇവയാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗങ്ങൾ പകരുമെന്ന് ആയുർവേദ ശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ളതാകുന്നു. ഇവ കൂടാതെ ഔപസർഗ്ഗീക (സാംക്രമിക) രോഗങ്ങളും ഇതേ രീതിയിൽ പകരും. കോവിഡ് 19 ഒരു ഔപസർഗ്ഗീക രോഗമാണെന്നാണ് ആയുർവേദ മതം.

ലഘുമസൂരിക പകരുന്നതിന് വ്യാധിഗ്രസ്ഥമായ പ്രദേശത്ത് ധിക്കരിച്ചു നടക്കുന്നത് കാരണമാക്കുമെന്ന മുന്നറിയിപ്പ് എക്കാലവും ആയുർവേദം നൽകുന്നുണ്ടെന്ന് മുതിർന്ന ആയൂർവേദ ഭിഷഗ്വരന്‍ എൻ നടരാജൻ ജനയുഗത്തോട് വിവരിച്ചു. പരിഹാരവും ആയുർവേദം നിർദ്ദേശിക്കുന്നു. ആയൂർവേദം പരീക്ഷിക്കാമെന്ന നിഗമനത്തിലാണ് സംസ്ഥാന സർക്കാരും. ഒരു ജനപദത്തെയാകമാനം കുഴപ്പത്തിലാക്കുന്ന ജലം വായു ദേശം ഭൂമി ഇവയുടെ ദൃഷ്ടിയിൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളിൽ ‘ജനപദോദ്ധ്വംസനിയം’ എന്നൊരു അധ്യായം ചരകാചാര്യൻ തന്റെ സംഹിതയിൽ വിവിരിച്ചിട്ടുണ്ട്. കോവിഡ് ബാധയെ തടയുവാനുള്ള പ്രതിരോധ മരുന്നുകളെപ്പറ്റി ചിന്തിക്കുമ്പോൾ സുദർശന ചൂർണ്ണം, വില്വാദി ഗുളിക, ദശമൂല കഷായം ഇവയും വൈറസുകളെ നശിപ്പിക്കുവാൻ കഴിവുള്ള അപരാജിതമെന്ന പുകയ്ക്കുവാനുള്ള മരുന്നും മുമ്പന്തിയിലേക്ക് വരും.

തലമുറകളായി ബോധ്യമുള്ള ഒരു ആന്റി വൈറൽ ഔഷധമാണ് പീപ്പരത്തി. ഈ സസ്യ ഔഷധത്തിന്റെ വേര് കഷായമാക്കി സേവിക്കുവാൻ വിധിയുള്ളതാണ്. ഇതിന് സംസ്കൃതത്തിൽ ഫണ്ഡീരം എന്നും പേരുണ്ട്. നാട്ടിൻപുറങ്ങളിൽ പെരിങ്ങലം, തീട്ടപ്പരുത്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇത് പാർശ്വഫലമില്ലാത്ത ഒന്നാണ്. വിഷമാരത്വമെന്ന ഗുണവും ഇതിനുണ്ട്. പ്രതിരോധത്തിനുള്ള പുകമരുന്നിന്റെ ചേരുവ ഇങ്ങനെ- ഗുൽഗുലു, നാന്മുഖപ്പുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പില എരുക്കിൻവേര്, അകിൽ, ദേവതാരം ഇവയാണ്. ഇവ സമാസമം പൊടിച്ചു സൂക്ഷിക്കുക. പുകച്ചട്ടയിൽ കനൽനിറച്ച് അതിൽ ആവശ്യത്തിനു പൊടിവിതറുക. അതിൽനിന്നും ഉയരുന്ന പുക വീടിനകത്തും പുറത്തും ഏൽപ്പിക്കുക. ഇത് വൈറസുകളെ നശിപ്പിക്കും. കോവിഡ് 19 രോഗബാധിതനായോ എന്ന സംശയകരമായ സാഹചര്യത്തിൽ പ്രാരംഭമായി കരിനൊച്ചിയിലയുടെ കഷായം തിപ്പലിപ്പൊടി ചേർത്തു നൽകുന്നത് ഉചിതമാകും.

ദശമൂലം കഷായത്തിൽ തിപ്പലിപ്പൊടി ചേർത്ത് നൽകുന്നതും ഫലദായകമാണ്. ഇവയ്ക്ക് പാർശ്വഫലങ്ങളില്ല. രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ‘ജ്വരചികിത്സാ പ്രകരണത്തിൽ’ പറയുന്ന അഗ്നികുമാരരസം ഇഞ്ചിനീരിൽ ചേർത്തു നൽകുക. ഇത് ആമപാചനവും അഗ്നിദീപ്തികരവും ജ്വരനാശകവുമാണ്. ‘പീത്വാവടി ദ്വയം രോഗീസ്വാസ്ഥ്യം സമുപഗച്ഛതി” എന്ന വിശേഷാൽ ഫലശ്രുതിയുള്ളതാകുന്നു. സരവ്വജ്വരഹരത്വമുള്ള മൃത്യുഞ്ജയരസം, സർവ്വരോഗകൂലാന്തകം എന്നിവയും പ്രയോഗത്തിൽ വരുത്താവുന്നവയാണ്. കസ്തൂരികല്പരസായനം, മാതളരസായനം, ഗോരോചനാദിഗുളിക, ശ്വാസാനന്ദം ഗുളിക ഇവയും ഇഞ്ചിനീരും തേനും ഇന്തുപ്പുംകൂടി ചേർന്നുള്ള കബളങ്ങളും (കവിൾകൊള്ളുവാനുള്ള മരുന്നുകൾ) ആവസ്ഥികമായി പ്രയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു. റിട്ടയേഡ് ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. എൻ നടരാജൻ ഇക്കാര്യത്തിൽ ആളുകളുടെ സംശയനിവാരണത്തിനും (ഫോൺ: 9495 991716) സന്നദ്ധനാണ്.

Eng­lish Sum­ma­ry: ayurved­ha using for covid prevention

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.