Web Desk

തിരുവനന്തപുരം

December 21, 2020, 10:05 pm

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി: ഐഎംഎ സുപ്രീം കോടതിയില്‍

Janayugom Online

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ (സിസിഐഎം) ഉത്തരവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സുപ്രീം കോടതിയെ സമീപിച്ചു.

ഇതുസംബന്ധിച്ച് ശനിയാഴ്ചയാണ് ഐഎംഐ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ചട്ടങ്ങൾ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്നും സിലബസിൽ ആധുനിക വൈദ്യശാസ്ത്രം ഉൾപ്പെടുത്താൻ കൗൺസിലിന് അധികാരമില്ലെന്ന് ഉത്തരവിടണമെന്നുമാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പൊതു ശസ്ത്രക്രിയ നടത്താനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കണ്ണ്, അസ്ഥി, ഇഎന്‍ടി, പല്ല് എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയയ്ക്കാണ് അനുമതി. ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദം പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനുളള്ള പരിശീലനം നേടാമെന്നും കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.

 

Eng­lish Sum­ma­ry : Ayurvedic doc­tors allowed to per­form surgery: IMA in Supreme Court

You May Also Like This Video