കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സന്നിധാനത്തും പമ്പയിലും ആയുര്‍വേദ ആശുപത്രികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തീര്‍ത്ഥാടകര്‍ മല കയരും മുന്‍പ് മതിയായ വിശ്രമം വേണമെന്ന് ഡോക്ടറുടെ നിര്‍ദ്ദേശം. കര്‍ശമ നിയന്ത്രണമാണ് സന്നിധാനത്ത് രോഗവ്യാപനം കണക്കിലെടുത്ത് ഒരുക്കിയിരിക്കുന്നത്. എല്ലാ ആയുര്‍വേദ മരുന്നുകളും ആശുപത്രിയില്‍ ലഭ്യമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചികിത്സ നല്‍കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ശ്രീനി വ്യക്തമാക്കി. സ്വാസ്ഥ്യം, സുഖയുഷ്യം പദ്ധതികൾ പ്രകാരമുള്ള മരുന്നുകളാണ് ആശുപത്രികളിൽ നൽകുന്നത്. രണ്ട് ഡോക്ടര്‍മാരും, ഫാര്‍മിസിസ്റ്റ്, മെഡിക്കല്‍ സ്റ്റാഫ്, പാരാമെഡിക്കല്‍ സ്റ്റാഫ്, തെറാപ്പിസ്റ്റ്, ക്ലിനിങ് സ്റ്റാഫ് എന്നിവരെയാണ് ആയുര്‍വേദ ആശുപത്രിയില്‍ നിയോഗിച്ചിരിക്കുകയാണ്.
ENGLISH SUMMARY:Ayurvedic hospitals started functioning in Sannidhanam and Pampa
You may also like this video