19 April 2024, Friday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആയുഷ് ‑64 കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ല; നെഗറ്റീവായത് 16 പേര്‍ക്ക് മാത്രം

Janayugom Webdesk
ബംഗളുരു
August 19, 2021 8:30 pm

കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ആയുഷ് ‑64 കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ലെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (എഐഐഎംഎസ്) ഗവേഷണ റിപ്പോർട്ടുകൾ. ആയുഷ് 64 കോവിഡിന് ഫലപ്രദമെന്ന് കാണിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തീവ്രതയില്ലാത്ത കോവിഡിന് ആയുഷ് ഫലപ്രദമാണെന്നാണ് സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സിസിആർഎഎസ്) വെളിപ്പെടുത്തിയത്. 60 പേരിൽ നടത്തിയ പരിശോധനയിൽ 16 പേർക്ക് മാത്രമാണ് അഞ്ച് ദിവസത്തിനുള്ളിൽ കോവിഡ് നെഗറ്റീവായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐഐഎംഎസ് റിപ്പോർട്ട് പുറത്തുവിട്ടത്.

Eng­lish Sum­ma­ry: AYUSH-64 of the Union Min­istry of Health is not effec­tive for covid pre­ven­tion; Only 16 peo­ple were negative

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.