ഒഡീഷയിലെ ആയുഷ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ പീ ഡ നക്കേസില്‍ അറസ്റ്റുചെയ്തു

Web Desk

ഭുവനേശ്വര്‍:

Posted on July 10, 2020, 8:04 pm

ഒഡീഷയിലെ ഭുവനേശ്വറില്‍ ആയുര്‍വേദ യോഗ,ഹോമിയോപതി, ആയുഷ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകയെ ലൈഗികമായി ശല്യപ്പെടുത്തിയതിനു പൊലീസ് അറസ്റ്റുചെയ്തു. ഒഡീഷ അഡ്മിനിസ്ട്രേറ്റിങ്ങ് സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബിഹു പ്രസാദ് സാരംഗിയെയാണ് സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റ്ചെയ്തത്.

സാരംഗി സഹപ്രവര്‍ത്തകയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും നിരന്തരം അയച്ച് ശല്യപ്പെടുത്തുന്നതായും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇദ്ദേഹം നിര്‍ബന്ധിച്ചതായും പരതിക്കാരി ഉന്നയിക്കുന്നുണ്ട്. സാരംഗിക്കെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിനു ശേഷമാണ് അറസ്റ്റുമായി മുന്നോട്ട് പോയതെന്ന് ഭുവനേശ്വര്‍ അഡീഷണല്‍ ഡെപ്യൂടി കമ്മീഷ്ണര്‍ അനുപ് കുമാര്‍ സാഹൂ പറഞ്ഞു. എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് സാരംഗിയുടെ വാദം.

നിയമ വിരുദ്ധമായി ആണ് ഈ യുവതി മന്ത്രാലയത്തില്‍ ജോലി സ്ഥിരപ്പെടുത്തിയതെന്നും അതിന്റെ അന്വേഷണവുമായി താന്‍ മുന്നോട്ടു പോകുമ്പോള്‍ തന്നെ പ്രതിരോധിക്കാനാണ് ഇവര്‍ ഇതുപോലൊരു കേസുമായി മുന്നോട്ട് പോയതെന്നും സാരംഗി വാദിച്ചു.

ENGLISH SUMMARY: ayush min­istry offi­cial arrest­ed

YOU MAY ALSO LIKE THIS VIDEO