29 March 2024, Friday

Related news

March 26, 2024
March 24, 2024
March 24, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024
March 14, 2024

ആയുഷ്‌മാൻ ഭാരത്‌ : മികച്ച പ്രകടനവുമായി കേരളം

Janayugom Webdesk
തിരുവനന്തപുരം
November 17, 2021 11:10 am

നിർധന ജനവിഭാഗങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്‌മാൻ ഭാരത്‌ പദ്ധതി നടത്തിപ്പിൽ കേരളം മുന്നിലെന്ന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ മറുപടി. 2018 സെപ്‌തംബർമുതൽ കഴിഞ്ഞ സെപ്‌തംബർ 30വരെ കേരളത്തിൽ 28,22,970 പേർക്കാണ്‌ പദ്ധതിപ്രകാരം പണംവാങ്ങാതെ ആശുപത്രികളിൽ കിടത്തിച്ചികിത്സ നൽയത്‌.ചികിത്സ ലഭിച്ചവരുടെ എണ്ണത്തിൽ കേരളത്തിന് മുന്നില്‍ തമിഴ്‌നാട്‌ മാത്രം-42,83,801. ജനസംഖ്യാനുപാതികമായി മികച്ച പ്രകടനം കേരളത്തിന്റേത്.

ഇരുപത്തിനാല്‌ കോടിയോളം ജനസംഖ്യയുള്ള, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ​ഗുണഭോക്താക്കല്‍ 8,61,185 പേർ മാത്രം. 12 കോടി ജനസംഖ്യയുള്ള ബിഹാറിൽ 3,11,668 ​ഗുണഭോക്താക്കള്‍. ഗുജറാത്ത്(25,36,677), കർണാടകം(18,27,761), മധ്യപ്രദേശ്(10,04,137). ആയുഷ്‌മാൻ പദ്ധതിയില്‍ കേരളം താൽപ്പര്യം കാണിക്കുന്നില്ലെന്നായിരുന്നു ബിജെപി പ്രചാരണം.പദ്ധതിയുടെ ഭാ​ഗമായി ഉത്തർപ്രദേശിൽ കോവിഡ്‌ ചികിത്സ ലഭിച്ചത്‌ 1421 പേർക്ക്‌ മാത്രം. 

ആന്ധ്രപ്രദേശിൽ 2,00,945 പേർക്കും മഹാരാഷ്ട്രയിൽ 1,82,991 പേർക്കും കർണാടകത്തിൽ 1,82,070 പേർക്കും കേരളത്തിൽ 1,33,591 പേർക്കും കോവിഡ്‌ ചികിത്സ ലഭിച്ചു. കേരളത്തിൽ ആദ്യവർഷം കോവിഡ്‌ ചികിത്സച്ചെലവ്‌ പൂർണമായും സർക്കാർ വഹിച്ച സാഹചര്യത്തിൽ ഇതിലും സംസ്ഥാനം മുന്നിലെന്ന്‌ വ്യക്തം. ഡൽഹി സ്വദേശി കെ ശ്രാവൺകുമാറിന് ദേശീയ ഹെൽത്ത്‌ അതോറിറ്റി വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിലാണ്‌ ഈ വെളിപ്പെടുത്തൽ.

Eng­lish Sum­ma­ry : ayush­man bharat great performance

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.