Monday
23 Sep 2019

അയ്യപ്പഭക്തർ സഞ്ചരിച്ച കാര്‍ നിർത്തിയിട്ട കാറിലിടിച്ചു അപകടം

By: Web Desk | Thursday 13 December 2018 6:58 PM IST


accident

തൊടുപുഴ: മുട്ടത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കഞ്ഞിക്കുഴി സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ഇയോൺ കാറ് മുട്ടം പൊലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിൽ ഇടിച്ചാണ് അപകടം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിയിരുന്നു സംഭവം. ശബരിമല ദർശനത്തിനു ശേഷം മുട്ടം – വണ്ണപ്പുറം വഴി കഞ്ഞിക്കുഴിക്ക് പോകവേയാണ് അപകടമുണ്ടായത്.  അയ്യപ്പഭക്തർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന്റെ കാരണമെന്ന്  പ്രദേശവാസികൾ പറഞ്ഞു.  പരിക്ക് പറ്റിയ അയ്യപ്പ ഭക്തരായ രണ്ട് പേരെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News