Web Desk

പമ്പ

October 21, 2020, 11:32 am

ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന് കോവിഡ്

Janayugom Online

ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശിക്കാണ് രോഗബാധ. നിലയ്ക്കലില്‍ നടത്തിയ പരിശോധനയിലാണ് ഭക്തന് കോവിഡ് ബാധ കണ്ടെത്തിയത്.

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്കാണ് ക്ഷേത്ര നട അടയ്ക്കുക.  കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് പ്രതിദിനം 250 പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത്.

ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബർ 12 ന് ക്ഷേത്ര നട തുറക്കും. നവംബർ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്. പുതിയ ശബരിമല , മാളികപ്പുറം മേൽ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും.

Eng­lish sum­ma­ry: Ayyap­pa devo­tee test­ed covid positive

You may also like this video: