24 July 2024, Wednesday
KSFE Galaxy Chits Banner 2

Related news

February 18, 2024
January 29, 2024
January 2, 2024
November 5, 2023
October 25, 2023
April 6, 2023
March 11, 2023
February 9, 2023
November 27, 2022
October 26, 2022

അ​സ​ദു​ദ്ദി​ൻ ഒ​വൈ​സിയെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
February 4, 2022 10:24 am

എ​ഐ​എം​ഐ​എം നേ​താ​വും എം​പി​യു​മാ​യ അ​സ​ദു​ദ്ദി​ൻ ഒ​വൈ​സി​യെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിലായി. ഇ​വ​രെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ ഒ​വൈ​സി​യു​ടെ ഹി​ന്ദു വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ളാ​ണ് അ​ക്ര​മ​സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഹാ​പൂ​ർ എ​സ്പി ദീ​പ​ക് ഭു​ക്ക​ർ അ​റി​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ​നി​ന്നും ഡ​ൽ​ഹി​ക്കു മ​ട​ങ്ങു​മ്പോ​ളാ​ണ്‌ ഒ​വൈ​സി​യു​ടെ കാ​റി​നു നേ​രെ അ​ജ്ഞാ​ത​ർ വെ​ടി​യു​തി​ർ​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ കാ​റിന്റെ ട​യ​റു​ക​ൾ പൊ​ട്ടി. ഡ​ൽ​ഹി​മീ​റ​റ്റ് എ​ക്സ്പ്ര​സ് വേ​യി​ൽ ഗൗ​തം​ബു​ദ്ധ​ന​ഗ​റി​ലെ ചി​ജാ​ർ​സി ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മീ​റ​റ്റി​ലെ കി​ത്വാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഒ​വൈ​സി. ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് ആ​റു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് സംഭവം.

Eng­lish Sum­ma­ry: Azadud­din Owaisi attack case: Two arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.