അഴകേ….

കവിത പോലെ രണ്ടുമുഖങ്ങള്‍. ഇന്ത്യന്‍ സംസ്കാരത്തെ വരച്ചുകാട്ടുന്ന ഈ രണ്ടുമുഖങ്ങളും പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയിലാണ്. സമൂഹമാധ്യമങ്ങളുടെ ഏറ്റവും വലിയനേട്ടങ്ങളിലൊന്നാണ് ഇത്തരം മനം കുളിര്‍പ്പിക്കുന്ന ചിത്രങ്ങള്‍. ഒരു സൗന്ദര്യ മത്സരവേദികളില്നിന്നും കണ്ടെടുക്കാന്‍ കഴിയാത്ത ഈ മുഖസൗന്ദര്യം റിപബ്ലിക് ദിനത്തിന്റെ നല്ലോര്മ്മകള്ക്കുമീതെ മയില്‍പ്പീലിയായി ചേര്‍ത്തുവെയ്ക്കുന്നു.
മയില്‍പ്പീലി വില്‍പ്പനക്കാരിയായ പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയത് വിദ്യാര്‍ഥിയായ അര്ജുന് കെ എം ആണ്.