November 28, 2023 Tuesday

അഴിഞ്ഞു പോയ തുടൽ

ഷൈൻ എസ്
November 6, 2022 8:19 pm
യുദ്ധത്തിന്റെ തീവ്രതയിൽ
ഏകനായി
ഒരു വളർത്തുനായ! 
ആളൊഴിഞ്ഞ പാർപ്പിടം
കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ
അഴിച്ചു കളഞ്ഞ തുടലിൽ
അനാഥത്വത്തിന്റെ മണം
കർഫ്യൂവിലെ വിജനത പോലെ, 
വിശന്നൊട്ടിയ വയർ
കുരച്ചു തളർന്ന ജീവിതം
നിശബ്ദമായി
കാത്തിരിക്കുന്നു
യുദ്ധം കയർ മുറുക്കിയ
മരണം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.