Web Desk

ന്യൂഡല്‍ഹി

March 02, 2020, 4:12 pm

കൊറോണ ഭീതി: അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റ്‌ മാറ്റിവെച്ചു

Janayugom Online

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മലേഷ്യയില്‍ വെച്ച് നടത്താനിരുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റ് മാറ്റി വച്ചു. ഏപ്രില്‍ പതിനൊന്ന് മുതല്‍ 18 വരെ മലേഷ്യയിലെ ഇപ്പോയിലായിരുന്നു ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്.

ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്കാണ് പുനഃക്രമീകരിച്ചിക്കുന്നത്. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ടൂര്‍ണമെന്റ് നടക്കുക. കഴിഞ്ഞ തവണ ഇന്ത്യ അസ്ലന്‍ഷാ കപ്പ് ഫൈനലില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം . ഓസ്‌ട്രേലിയ, നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണ കൊറിയ, ജപ്പാന്‍, കാനഡ, മലേഷ്യ, പാകിസ്താന്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യ ഇത്തവണ കളിക്കുന്നില്ല. കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ഷോട്ഗണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയിരുന്നു.

Eng­lish Sum­ma­ry:  Azlan shah hock­ey tour­na­ment postponed

You may also like this video