Web Desk

കൊച്ചി

May 29, 2020, 3:26 pm

രോഗപ്രതിരോധശേഷി തെളിയിച്ച ചേരുവയോടെ ബി നാച്വറല്‍ പ്ലസ്‌ ജ്യൂസുകളുമായി ഐടിസിയുടെ ബി നാച്വറലും ആംവേ ഇന്ത്യയും

Janayugom Online

ഐടിസിയുടെ ബി നാച്വറലും ആംവേ ഇന്ത്യയും സഹകരിച്ച് രാജ്യത്ത് ഇതാദ്യമായി രോഗപ്രതിരോധശേഷി തെളിയിച്ച ചേരുവയോടെ ബി നാച്വറല്‍ പ്ലസ്‌ ജ്യൂസുകള്‍ വിപണിയിലിറക്കി. രോഗപ്രതിരോധശേഷിയുടെ ഇരട്ടിഗുണം കൂടി നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് മൂന്നു മാസത്തെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ചേരുവയുമായി ഓറഞ്ച്, മിക്‌സഡ് ഫ്രൂട്ട് വകഭേദങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുതെന്ന് അവകാശപ്പെട്ടു . ഒരു ലിറ്റര്‍ പാക്കറ്റിന്റെ വില 130 രൂപ.

ഐടിസിയുടെ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ലൈഫ് സയന്‍സസ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ (എല്‍എസ്ടിഎസ്) വികസിപ്പിച്ചെടുത്തതും വൈദ്യശാസ്ത്രപരമായി തെളിയിച്ചതുമായ ഘടകമാണ് പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്ന പുതിയ ചേരുവ. പകര്‍ച്ചവ്യാധിയുടെ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് രോഗപ്രതിരോധശേഷി നിര്‍ണായകമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഐസിഎംആര്‍ന്റെ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു കീഴില്‍ നടത്തിയ ഡബിള്‍-ബ്ലൈന്‍ഡ് പ്ലാസിബോ കണ്ട്രോള്‍ഡ് ക്ലിനിക്കല്‍ സ്റ്റഡിയില്‍ ഈ ചേരുവ വികസിപ്പിച്ചെടുത്തത്. ഇതിനായുള്ള പഠനം ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രി ഇന്ത്യയിലും (സിടിആര്‍ഐ) രജിസ്റ്റര്‍ ചെയ്തിരുന്നു.

ഉപഭോക്താക്കളുടെ അഭിപ്രായം വേഗത്തില്‍ സ്വരൂപിക്കുന്നതിനും ഈ രംഗത്ത് ഏറെ വിശ്വാസ്യതുയുള്ള പങ്കാളി എന്ന നിലയിലുമാണ് ആംവേ ഇന്ത്യയുമായി ഈ ഉല്‍പ്പന്നത്തിന്റെ വിതരണത്തില്‍ ഐടിസി കൈകോര്‍ക്കുന്നത്. ആരോഗ്യ, രോഗപ്രതിരോധരംഗത്ത് ആംവേയ്ക്കുള്ള മികവ് കൂടുതല്‍ ഉപഭോക്താക്കളിലേയ്‌ക്കെത്താന്‍ ഐടിസിയെ സഹായിക്കും. ഇതിനു പുറമെ ഐടിസിയ്ക്ക് രാജ്യവ്യാപകമായുള്ള വിതരണശൃംഖലയലൂടെയും പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വന്‍കിട റീടെയില്‍ ശൃംഖലകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഉള്‍പ്പെടുന്ന മോഡേണ്‍ ട്രേഡ്, ജനറല്‍ ട്രേഡ് സ്റ്റോറുകള്‍, ഇ‑കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവ ഉള്‍പ്പെടെയാണിത്.

ഇന്ത്യന്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ലോകോത്തര ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ ഐടിസി പ്രതിജ്ഞാബദ്ധമാണെന്ന് ഐടിസി ഫുഡ്‌സ് ഡിവിഷന്‍ ഡിവിഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹേമന്ത് മാലിക് പറഞ്ഞു. നിലവിലെ ആരോഗ്യ പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍, മുഴുവന്‍ കുടുംബത്തിന്റെയും രോഗപ്രതിരോധശേഷി ഒരു പ്രധാന ഉപഭോക്തൃ മുന്‍ഗണനയായി മാറിയിട്ടുണ്ട് .

ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നവരുടെ മുന്‍നിര ബ്രാന്‍ഡാണ് ആംവേയെന്നും വില്‍ക്കപ്പെടുന്ന വിറ്റാമിനുകളിലും ഡയറ്ററി സപ്ലിമെന്റുകളിലും ലോകത്ത് ഒന്നാം സ്ഥാനത്താണ് ആംവേ ന്യൂട്രിലൈറ്റെന്നും ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു. സപ്ലിമെന്റേഷന്‍ മേഖലയില്‍ സസ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ വികസനത്തില്‍ 80 വര്‍ഷത്തിലേറെയുള്ള പൈതൃകമാണ് ആംവേയ്ക്കുള്ളത്. പ്രകൃതിയുടെ ഏറ്റവും മികച്ചതും ശാസ്ത്രത്തിന്റെ ഏറ്റവും മികച്ചതുമായ പിന്തുണയുള്ള ന്യൂട്രിലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാന ഘടകമാണെന്ന് അറിയപ്പെടുന്നു. നിലവില്‍ രോഗപ്രതിരോധശേഷിയെ കുറിച്ച് അതിശക്തമായ അവബോധം നിലനില്‍ക്കുന്നതിനാല്‍ രോഗപ്രതിരോധശേഷിക്ക് പേരുകേട്ട ന്യൂട്രിലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ ബി നാച്ചുറല്‍ + റേഞ്ചുമായി യോജിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഐടിസിയുടെ ബി നാച്വറലുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ഉപഭോക്താക്കളെ അവരുടെ ദൈനംദിന ഭക്ഷണത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളെ സമന്വയിപ്പിക്കാന്‍ സഹായിക്കുവാനുള്ള ദിശയിലെ ആദ്യപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: B Nat­ur­al Plus Juices.

You may also like this video: