‘ബി നിലവറയും ഷാര്‍ജാപള്ളിയും’; ചിത്രീകരണം ഉടന്‍ ആരംഭിക്കും

Web Desk
Posted on April 19, 2019, 11:59 am

തിരുവനന്തപുരം: ശ്രീ പത്മനാഭാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ.ഷിജു നിര്‍മ്മിച്ച്, നവഗതനായ സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി നിലവറയും ഷാര്‍ജാപള്ളിയും
എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചും പൂജയും തിരുവനന്തപുരത്ത് നടന്നു.
സംവിധായകരായ ജി.എസ്സ്. വിജയന്‍, എം.എ നിഷാദ്, സുജിത്ത്.എസ്സ്.നായര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, അഭിനേതാക്കളായ മണിക്കുട്ടന്‍, മക്ബൂല്‍ സല്‍മാന്‍, ബാലാജി, നാരായണന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

B Nilavarayum Sharjah Palliyum

നവാഗതരായ ഹരി രവീന്ദ്രന്‍, അരുണ്‍ കായംകുളം എന്നിവര്‍ക്ക് ഒപ്പം സംവിധയകനായ സൂരജ് സുകുമാര്‍ നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
കാശ്, ഒരു കൊറിയന്‍ പടം, വാക്ക് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സുജിത്ത്.എസ്.നായരാണ് ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ്.
മണിക്കുട്ടന്‍, മക്ബൂല്‍ സല്‍മാന്‍, ശശി കലിംഗ, കോട്ടയം നസീര്‍, ജോമോന്‍ തുടങ്ങി വന്‍ താര നിരയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.
ഒരു ഫണ്‍ ഫില്ല്ഡ് എന്റര്‍െ്രെടനര്‍ ആയിരിക്കും ബി നിലവറയും ഷാര്‍ജാപള്ളിയും.

ചിത്രങ്ങൾ: സെയ്ദ് ഷിയാസ് മിർസ