Janayugom Online
yeddyurappa

യദ്യുരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Web Desk
Posted on May 17, 2018, 9:29 am

അധികാരത്തിനു വേണ്ടിയുള്ള പരാക്രമത്തിനു ദൃഷ്ടാന്തമായി, കർണാടക നിയമസഭയിൽ ഭൂരിപക്ഷമില്ലാത്ത ബി എസ് യദ്യുരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഇത് മൂന്നാം തവണയാണ് യദ്യുരപ്പ സംസ്ഥാന മുഖ്യമന്ത്രിയാവുന്നത്, ഒരു പക്ഷെ അൽപ്പായുസ്സാകാവുന്ന അധികാരം. ബിജെപി ക്കു 104 അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുള്ളതിനാൽ, കൂറുമാറ്റ നിയമത്തിന്റെ ലംഘനമാകാതെ കോൺഗ്രസിൽ നിന്നോ ജനതാദളിൽ നിന്നോ എം എൽ എ മാരെ  അടർത്തി എടുക്കാൻ 15 ദിവസത്തിനുള്ളിൽ കഴിയുമെന്നു പ്രതീക്ഷിക്കാനാവില്ല. ഈ പാർട്ടികളിൽ നിന്നും മൂന്നിലൊന്നു അംഗങ്ങൾ ഒരുമിച്ചു ബിജെപി യോടോപ്പം വന്നാലേ കൂറുമാറ്റ നിയമപ്രകാരം സാധുതയുണ്ടാവൂ.

ബിജെപി നേതാവായിരുന്ന ഗവർണ്ണർ വജുഭായ് വാല  യദ്യുരപ്പയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതിനെ ചോദ്യം ചെയ്തും സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ടും   കോൺഗ്രസും ജനതാദളും  നൽകിയ പരാതി പാതിരാവിൽ സുപ്രീം കോടതി കേട്ടു. പരാതി തുടർന്നും കോടതി പരിഗണിക്കും, പക്ഷെ സത്യപ്രതിജ്ഞ തടയാൻ കോടതി വിസമ്മതിച്ചു.