പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെ രണ്ടാഴ്ചത്തേക്ക് മുവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. കേസിലെ 13-ാം പ്രതിയായ ബിവി നാഗേഷ് . കഴിഞ്ഞ ദിവസം കോടതി ഇയാളെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. നാഗേഷിന്റെ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. പാലത്തിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ആർഡിഎസ് ഗ്രൂപ്പ് എംഡിയും ഒന്നാം പ്രതിയുമായ സുമിത് ഗോയലിന് ലാഭമുണ്ടാക്കാന്‍ നാഗേഷ് കൂട്ടുനിന്നുവെന്ന് വിജില്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
English summary: B V nagesh remanded
You may also like this video: