Web Desk

കൊച്ചി

December 16, 2020, 2:01 pm

കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ പരാജയപ്പെട്ടു

Janayugom Online

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ പരാജയപ്പെട്ടു. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ ഒരു വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥിയായിരുന്ന എ ബി സാബു തോറ്റ രീതിയിൽ തന്നെ വേണുഗോപാലും തോറ്റതോടെ
ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയിൽ വീണതു നീ തന്നെ!”
കളഞ്ഞുകിട്ടിയ തങ്കം എന്ന സിനിമയിൽ പി.ബി. ശ്രീനിവാസ് പാടിയ ഈ ഗാനം തൻ്റെ പ്രിയ സുഹൃത്തിനു വേണ്ടി ആവശ്യപ്പെട്ടിരിക്കുന്നത് കൊച്ചി കോർപറേഷൻ പൂണിത്തുറയിൽ നിന്ന് മുൻ കൗൺസിലർ എ.ബി. സാബു.എന്ന നിലയിൽ വേണുഗോപാലിനെ പരിഹസിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നുതുടങ്ങി .ലീഗ് വിമതൻ അടക്കം ജയിച്ചു വന്നതോടെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അവിഹിതമായി കടന്നുകയറിയ ഗ്രൂപ്പ് നേതാക്കൾ പ്രതിക്കൂട്ടിലാവുകയാണ് .