യോഗയെ അവഗണിച്ചതാണ് രാഹുലിന്‍റെ  പരാജയത്തിന് കാരണം;  ബാബാ രാംദേവ്

Web Desk
Posted on June 20, 2019, 3:28 pm

ന്യൂഡല്‍ഹി :  യോഗയെ അവഗണിച്ചതാണ് രാഹുലിന്‍റെ  പരാജയത്തിന് കാരണമെന്ന്  ബാബാ രാംദേവ്. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും യോഗ ചെയ്തിരുന്നുവെന്നും, എന്നാല്‍ അവരുടെ ‘പിന്‍തുടര്‍ച്ചക്കാര്‍’ യോഗചെയ്യാത്തതാണ് പരാജയപ്പെടുവാനുണ്ടായ കാരണമെന്നും രാംദേവ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ്‌ പരാജയപ്പെടുവാനുണ്ടായ കാരണം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം, യോഗ ചെയ്യുന്നവര്‍ക്ക് ദൈവത്തിന്‍റെ നേരിട്ടുള്ള അനുഗ്രഹം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നെഹ്രുവും ഇന്ദിരയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാല്‍ ഇവരുടെ പിന്‍ഗാമിയായ രാഹുല്‍ യോഗ ചെയ്യാറില്ല. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം. ആരാണോ യോഗ ചെയ്യുന്നത് അവര്‍ക്ക് ദൈവത്തിന്‍റെ നേരിട്ടുള്ള അനുഗ്രഹം ലഭിക്കും’, ബാബാ രാംദേവ് പറഞ്ഞു.

ജൂണ്‍ 21ന് അന്താരാഷട്ര യോഗ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ബാബാ രാംദേവിന്‍റെ പ്രസ്താവന. യോഗയ്ക്ക് പ്രചരണം നല്‍കുന്നതില്‍ അദ്ദേഹം മോദിയെ പുകഴ്ത്തുകയും ചെയ്തു.