ദീപിക പദുക്കോണ്‍, രാഷ്ട്രീയ‑സാമൂഹിക അവബോധം വര്‍ധിപ്പിക്കണമെന്ന് യോഗാ ഗുരു ബാബ രാംദേവ്. അവര്‍ക്ക് ബാബ രാംദേവിനെപ്പോലെ ഒരു ഉപദേശകനെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വ്യാവസായികാവശ്യത്തിന് ഇൻഡോറില്‍ എത്തിയപ്പോഴായിരുന്നു രാം ദേവിന്റെ പ്രതികരണം. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജനുവരി 5ന് ദീപിക ക്യാമ്പസിലെത്തിയിരുന്നു. പിന്തുണയറിയിച്ച് എത്തിയെങ്കിലും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാതെയാണ് ദീപിക മടങ്ങിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.
സര്‍വകലാശാല ക്യാമ്പസില്‍ മുഖംമൂടിധാരികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ദീപികയുടെ സന്ദര്‍ശനം. ആക്രമണത്തില്‍ പരിക്കേറ്റ സ്ററുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ ചിത്രമായ ‘ഛപാക്കി‘ന്റെ പ്രചാരണത്തിനാണ് നടി ജെഎന്‍യു വിലെത്തിയതെന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചു.
English summary: Baba Ramdev gives Deepika advice on JNU visit
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.