കോവിഡ് 19 വൈറസ് ബാധിച്ച് ഇതിനോടകം നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 23,452 ആയി. 775 പേര് മരണപ്പെടുകയും ചെയ്തു. ലോകത്ത് തന്നെ കോവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക് എത്തി.
ഇതിനിടെ കോവിഡ് പ്രതിരോധത്തിനും വൈറസ് നിര്‍ണയത്തിനും വിചിത്ര നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് യോഗാ ഗുരു ബാബ രാംദേവ്. ഒരു മിനിറ്റ് നേരം ശ്വാസം പിടിച്ച് നിർത്താൻ കഴിയുന്നവര്‍ക്ക് കോവിഡ് വൈറസില്ലെന്ന് രാംദേവ് പറയുന്നു. രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, പ്രായമായവർ തുടങ്ങിയവർക്ക് 30 സെക്കൻഡും ചെറുപ്പക്കാർക്ക് ഒരു മിനിറ്റ് നേരവും ശ്വാസംപിടിച്ച് നിർത്താൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങള്‍ക്ക് കോവിഡില്ലെന്ന് കണ്ടെത്താമെന്ന് രാംദേവ് പറയുന്നു.
കൊറോണ വൈറസിന് ഉജ്ജയ് എന്ന പ്രത്യേക പ്രാണായാമമുണ്ട്. ഇതിനായി നിങ്ങള്‍ തൊണ്ട ചുരുക്കുക. തുടർന്ന് ശബ്ദത്തോടു കൂടി വായു ഉള്ളിലേക്കെടുക്കണം. കുറച്ചുസമയം ശ്വാസം പിടിച്ച് നിർത്തിയ ശേഷം ക്രമേണ പുറത്തേക്ക് വിടുക. ഇതൊരു സ്വയം കോവിഡ് പരിശോധനാ രീതിയാണ്. അതേപോലെ കടുകെണ്ണ മൂക്കിൽ ഒഴിക്കുന്നതിലൂടെ വൈറസ് മൂക്കില്‍ നിന്നും വയറ്റിലെത്തുകയും വയറ്റിലെ ആസിഡുമായി ചേർന്ന് നശിച്ചുപോകുമെന്നും രാംദേവ് അവകാശപ്പെടുന്നു.
English Summary: Baba Ramdev says hold your breath for a minute; you don’t have COVID-19 virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.