Web Desk

ന്യൂഡൽഹി

September 16, 2020, 3:49 pm

ബാബ്റി മസ്ജിദ് തകര്‍ത്ത കേസ്; സെപ്റ്റംബര്‍ 30 ന് വിധി പ്രസ്താവിക്കും

Janayugom Online

ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട്  28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  കേസില്‍ വിധി പറയാന്‍ പോകുന്നത്. ലഖ്നൗവിലെ കോടതിയാണ് വിധി പ്രഖ്യാപിക്കുക. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി ഉള്‍പ്പടെയുള്ളവരാണ്  പ്രതികള്‍.

നേരത്തെ , സുപ്രീംകോടതി സെപ്റ്റംബര്‍ 30 നകം കേസ് വാദം കേട്ട് വിധി പ്രഖ്യാപിക്കമെന്ന് നിര്‍ദേശിച്ചിരുന്നു. ഗൂഢാലോചന കേസും ബാബറി മസ്ജിദ് തകര്‍ത്ത കേസുകളും ഒരുമിച്ചാണ് വിചാരണ നടത്തിയത്.

ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി ഉള്‍പ്പടെ 32 പ്രതികള്‍ വിധി പ്രസ്താവിക്കുന്ന ദിവസം കേടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി ജ‍ഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് നിര്‍ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറണ്‍സ് വഴിയാണ് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്.

Eng­lish sum­ma­ry: Babari  Masjid case verdict

You may also like this video: