Web Desk

ന്യൂഡല്‍ഹി:

May 08, 2020, 9:46 pm

ബാബ്റി മസ്ജിദ് കേസ് : വിധി ഓഗസ്റ്റ് 31 നകം

Janayugom Online

ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ കോടതിക്ക് വിധി പറയാനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ സുപ്രീം കോടതി നീട്ടി നല്‍കി. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, സൂര്യ കാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2019 ജൂലൈ 19ന് വിചാരണ കോടതി തെളിവുകള്‍ ആറുമാസം കൊണ്ട് സ്വീകരിക്കണമെന്നും വിധി ഒമ്പതു മാസംകൊണ്ട് പുറപ്പെടുവിക്കണമെന്നും സുപ്രീം കോടതിയുടെ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് പള്ളി തകര്‍ക്കലുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ വാദം കേട്ടത്. പുതിയ വിധി പ്രകാരമുള്ള സമയ പരിധി ലംഘിക്കരുതെന്ന് സുപ്രീം കോടതി വിചാരണ കോടതിയോടു നിഷ്‌കര്‍ഷിച്ചു. എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 13 ബിജെപി നേതാക്കളാണ് 1992ല്‍ നടന്ന ബാബ്റി മസ്ജിദ് തകര്‍ക്കല്‍ സംബന്ധിച്ച ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ പ്രതികളായുള്ളത്. ക­േസില്‍ വാദം കേട്ട ജഡ്ജി 2019 സെപ്റ്റംബര്‍ 30ന് വിരമിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേസിന്റെ വിധി പുറത്തു വരുംവരെ ജഡ്ജിയുടെ ഔദ്യോഗിക കാലാവധി നീട്ടി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

ENGLISH SUMMARY: Babri Masjid case: ver­dict on August 31

YOU MAY ALSO LIKE THIS VIDEO