
ബാബ്റി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഉത്തരവിട്ട 2019ലെ സുപ്രീംകോടതി വിധിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ഒഡീഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസും മുതിര്‍ന്ന അഭിഭാഷകനുമായ എസ് മുരളീധര്‍, ജസ്റ്റീസ് ഇബ്രാഹീം ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുടെ മധ്യസ്ഥശ്രമം ഏറെക്കുറെ വിജയിച്ചിരിക്കെ, അത് ബോധപൂര്‍വ്വം അവഗണിച്ചാണ് ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ ബെെഞ്ച് വിധി പറഞ്ഞതെന്നും അദേഹം പറഞ്ഞു. ഡല്‍ഹിയില്‍ എ ജി നൂറാനി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മുരളീധര്‍ .
കക്ഷികൾ ഒത്തുതീർപ്പിനുള്ള സാധ്യത പ്രകടിപ്പിക്കുമ്പോഴെല്ലാം ജഡ്‌ജിമാർ പ്രോത്സാഹിപ്പിക്കാറുണ്ട്. എല്ലാവരുടെയും ഒപ്പ് ലഭിച്ചിട്ടില്ലെങ്കിലും ഒത്തുതീർപ്പിലേക്ക് ഏറെക്കുറെ എത്തിയെന്ന് മധ്യസ്ഥർ അറിയിച്ചിട്ടും ബോധപൂർവം അവഗണിച്ചു. ഗൊഗോയി വിരമിക്കാൻ പത്തുദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ.ആയിരക്കണക്കിന് പേജുള്ള വിധിയുടെ കരട് വായിക്കാൻ ജഡ്‌ജിമാർക്ക് സമയം കിട്ടിയോ എന്ന് സംശയം. കക്ഷികളിൽ ആരും ക്ഷേത്രമെന്ന ആവശ്യം ഉന്നയിച്ചില്ലെങ്കിലും ക്ഷേത്രം നിർമിക്കാൻ വിധിയിൽ നിർദേശിച്ചു.
നിയമപരമായ അടിത്തറയില്ലാത്തതും വ്യവഹാരങ്ങളുടെ പരിധിക്ക് പുറത്തുമാണ് വിധി. വിഗ്രഹത്തോട് ചോദിച്ചാണ് എഴുതിയതെന്ന് വിധിയിൽ പറയുന്നു. എന്നാൽ രചയിതാവ് അജ്ഞാതനാണ്. ആരാധനാലയ നിയമം ശരിവച്ചുള്ള നിരീക്ഷണങ്ങൾക്ക് വിധിയിലെ കണ്ടെത്തലുകളുമായി വൈരുധ്യമുണ്ട്. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ജുഡീഷ്യറി വിട്ടുവീഴ്‌ച ചെയ്യുകയാണോ എന്ന് ജഡ്‌ജിമാർ ആത്മപരിശോധന നടത്തണമെന്നും മുരളീധർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.