16 July 2024, Tuesday
KSFE Galaxy Chits

ബാബറി മസ്ജിദ്: ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി

Janayugom Webdesk
July 17, 2022 9:38 pm

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള 32 പേരെ വെറുതെവിട്ട ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഹര്‍ജി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചില്‍ ഹാജി മെഹബൂബ്, സെയ്ദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആറ് മാസം മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും.
1992 ഡിസംബറില്‍ ബാബറി മസ്ജിദ് പൊളിച്ച കേസില്‍ 27 വര്‍ഷങ്ങള്‍ക്കു ശേഷം 2020 സെപ്റ്റംബറില്‍ സിബിഐ പ്രത്യേക കോടതി പ്രതികളെ വെറുതെവിട്ടത്. ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
രാമക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ്, ബിജെപി നേതാവ് വിനയ് തുടങ്ങിയവരെയും സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നുമായിരുന്നു വിധി പറഞ്ഞ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവിന്റെ നിരീക്ഷണം. വെറുതെവിട്ട പ്രതികളില്‍ 17 പേര്‍ ജീവിച്ചിരിപ്പില്ല. ബാക്കിയുള്ള പ്രതികളെ ശിക്ഷിക്കണമെന്നാണ് റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാബറി മസ്ജിദ് കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായിരുന്നു ഹാജി മെഹബൂബ്. 

Eng­lish Sum­ma­ry: Babri Masjid: Revi­sion peti­tion in High Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.