ബാബറി മസ്ജിദ്  കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം സമയം കൂടി ചോദിച്ചു ജഡ്ജി

Web Desk
Posted on July 15, 2019, 12:25 pm

ന്യൂഡെല്‍ഹി: ബാബറി മസ്ജിദ്  കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ സ്‌പെഷ്യല്‍ ജഡ്ജി ആറുമാസം സമയം കൂടി ചോദിച്ചു സുപ്രീംകോടതിയില്‍.
ബിജെപി നേതാക്കളായ എല്‍കെ അഡ്വാനി, മുരളിമനോഹര്‍ജോഷി എന്നിവര്‍ അടക്കം പ്രതികളായ കേസിന്റെ വിചാരണയാണ് നടക്കുന്നത്. വിചാരണ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് 2017 ഏപ്രില്‍ 19ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് ജസ്റ്റിസ് എന്‍എഫ് നരിമാന്റെ ബഞ്ചിലാണ് ഹര്‍ജി എത്തിയത്. സെപ്റ്റംബര്‍ 30 ന് വിരമിക്കാനിരിക്കയാണ് സ്‌പെഷ്യല്‍ ജഡ്ജി. ഈവിവരം മേയില്‍ അദ്ദേഹം കത്തിലൂടെ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.വിധി പറയുംവരെ ജഡ്ജിയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് 19ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭിപ്രായമറിയിക്കാനും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു.