ബി എ ബി എസ്‌സി പരീക്ഷാ തീയതികള്‍

Web Desk
Posted on November 04, 2019, 9:46 pm

പരീക്ഷ തീയതി

ഒന്നും രണ്ടും മൂന്നും വർഷ ബി.പി.ഇ. (ആനുവൽ സ്‌കീം — 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം നവംബർ 20, 29, ഡിസംബർ 4 തീയതി മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.പി.ഇ.എസ്. (2016 അഡ്മിഷൻ റഗുലർ) പരീക്ഷകൾ നവംബർ29 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.ബി.എ. (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ ഏഴുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 40 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

നാലാം വർഷ ബി.എസ്‌സി. എം.എൽ.റ്റി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ ഏഴുവരെയും 500 രൂപ പിഴയോടെ എട്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

മൂന്നാം വർഷ ബി.എസ്‌സി. എം.എൽ.റ്റി. (റഗുലർ) പരീക്ഷകൾ നവംബർ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രാക്ടിക്കൽ

ഒക്‌ടോബർ 31ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്.എസ്. — 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) സെപ്തംബർ/ഒക്‌ടോബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 12ന് അതത് കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന

2018 ഡിസംബറിൽ നടന്ന ബി.ടെക് മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെ വിവിധ വിഷയങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ നവംബർ ഏഴ്, എട്ട് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 223-ാം നമ്പർ മുറിയിൽ അസൽ രേഖകളുമായി എത്തണം.

പരീക്ഷഫലം

2019 മെയിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ സി.എസ്.എസ്. — 2017 അഡ്മിഷൻ, 2016–2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 18 വരെ അപേക്ഷിക്കാം.

2019 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്‌സി. ബയോടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.