19 April 2024, Friday

Related news

April 7, 2024
April 6, 2024
March 29, 2024
March 11, 2024
February 4, 2024
January 30, 2024
January 20, 2024
January 7, 2024
December 4, 2023
October 20, 2023

ബാബുല്‍ സുപ്രിയോയും ഒടുവില്‍ തൃണമൂലില്‍

Janayugom Webdesk
കൊല്‍ക്കത്ത
September 18, 2021 8:43 pm

രണ്ട് മാസം മുമ്പ് നടന്ന മോഡി മന്ത്രിസഭ അഴിച്ചുപണിയില്‍ കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമായ മുന്‍ ബിജെപി എംപി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മന്ത്രിസഭയില്‍ നിന്ന് പുറത്തായതിനു പിന്നാലെ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഗായകന്‍ കൂടിയായ ബാബുല്‍ സുപ്രിയോ പരിസ്ഥിതികാര്യ സഹമന്ത്രിയായിരുന്നു. അവസരങ്ങള്‍ വരുമ്പോള്‍ ഒരു തീരുമാനം എടുക്കേണ്ടി വരും. എന്റെ തീരുമാനം ഇതാണെന്ന് തൃണമൂലില്‍ ചേര്‍ന്ന ശേഷം അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്കു് മുന്നോടിയായി മന്ത്രി പദവി രാജിവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടതില്‍ ബാബുലിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം പാര്‍ട്ടിയിലെത്തുന്ന അഞ്ചാമത്തെ പ്രമുഖ ബിജെപി നേതാവാണ് ബാബുല്‍. കൂടുതല്‍ ബിജെപി നേതാക്കള്‍ തൃണമൂലിലേക്ക് വരുമെന്ന് പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. മമത ബാനര്‍ജി നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാബുല്‍ സുപ്രിയോയുടെ പാര്‍ട്ടി പ്രവേശനം ബിജെപിക്ക് വന്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്.

ENGLISH SUMMARY:Babul Supriyo is final­ly in Trinamool
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.