സന്ധ്യക്ക് അമ്മ വിളക്ക് കത്തിക്കുന്നതിനിടെ മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് കാറിടിച്ച് മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡില്‍ കൊച്ചുവെളിയില്‍ കണ്ടത്തില്‍ രാഹുല്‍ ജി കൃഷ്ണന്റെ മകള്‍ ശിവാംഗിയാണ് ( ഒമ്ബതുമാസം) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 6.20നായിരുന്നു സംഭവം. ഓട്ടോ തൊഴിലാളിയായ രാഹുല്‍ സനാതനം വാര്‍ഡില്‍ സായികൃപയില്‍ വീട്ടില്‍ ഒന്നരവര്‍ഷമായി വാടകയ്ക്ക് താമസിക്കുകയാണ്. വഴിയോട് ചേര്‍ന്നുള്ള വീടിന് ഗേറ്റില്ല. വളവിലാണ് വീട്. ഇരുട്ടുപരന്നതിനാല് കുട്ടി പുറത്തിറങ്ങിയത് ആരുംകണ്ടില്ല. അപകടം നടന്ന ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ: കാര്‍ത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. നോര്‍ത്ത് പൊലീസ് കേസെടുത്തു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.