Web Desk

എറണാകുളം

June 23, 2020, 12:33 pm

അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് കണ്ണു തുറന്നു

Janayugom Online

അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. കുഞ്ഞ് അൽപസമയം മുമ്പ് കണ്ണ് തുറന്നതായി ഡോക്ടര്‍ പറഞ്ഞു. ഇന്നലെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ശരീരം പ്രതികരിച്ച് തുടങ്ങി. കുഞ്ഞിന് തലച്ചോറില്‍ സമ്മര്‍ദ്ദമേറിയതോടെ പലതവണ അപസ്മാരം വന്നതായും ഡോക്ടര്‍ പറഞ്ഞു.

അതിസങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 54 ദിവസം പ്രായമായ കുഞ്ഞിന്റെ തലച്ചോറില്‍ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂര്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ അതീവ നിര്‍ണായകമാണെന്നും കുഞ്ഞിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

അടുത്ത 36 മണിക്കൂര്‍ കൂടി നിര്‍ണ്ണായകമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തലയില്‍ കട്ടപിടിച്ച രക്തം ഇന്നലെ നീക്കം ചെയ്തിരുന്നു. ഓക്‌സിജന്‍ സഹായത്തോടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. കഴിഞ്ഞ പതിനെട്ടാം തിയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്.

Eng­lish sum­ma­ry; baby attcked by own father

You may also like this video;