December 11, 2023 Monday

Related news

November 30, 2023
November 30, 2023
November 18, 2023
November 16, 2023
October 12, 2023
October 2, 2023
September 26, 2023
September 25, 2023
September 18, 2023
August 13, 2023

ശാസ്ത്രജ്ഞർക്ക് വരെ അമ്പരപ്പ് സൃഷ്ടിച്ച് വാലുള്ള മനുഷ്യക്കുഞ്ഞ് ജനിച്ചു; ചിത്രങ്ങള്‍ പുറത്ത് .…

Janayugom Webdesk
ബ്രസീല്‍
November 6, 2021 7:42 pm

ശാസ്ത്രജ്ഞർക്ക് വരെ അമ്പരപ്പ് സൃഷ്ടിച്ച് ബ്രസീലിൽ വാലുള്ള മനുഷ്യക്കുഞ്ഞ് ജനിച്ചു. പന്ത്രണ്ട് സെന്റിമീറ്ററോളം നീളാമണ്  വാലിനുള്ളത്. പൂർണ്ണവളർച്ച എത്തും മുൻപാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. മുപ്പത്തഞ്ച് ആഴ്ച മാത്രം കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. വാലും അതിന്റെ അറ്റത്ത് ഒരു ഉണ്ടയുമായാണ് കുഞ്ഞ് ജനിച്ചത്. എന്നാൽ ഈ വാലിന് കുട്ടിയുടെ നാഡിവ്യൂഹവുമായ് ഒരു ബന്ധവുമില്ലെന്ന് സ്കാനിങ്ങിൽ വ്യക്തമായി. അത്കൊണ്ട് തന്നെ യാതൊരു ആശങ്കക്കും അടിസ്ഥാനമില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

ഇതോടെ കുഞ്ഞിന്റെ വാല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എന്നാല്‍ ഇത് എങ്ങനെയാണ് നീക്കം ചെയ്തതെന്ന് അവര്‍ വിശദമാക്കിയിട്ടില്ല. ശസ്ത്രക്രിയ സങ്കീര്‍ണമല്ലെന്നാണ് പീഡിയാട്രിക് സര്‍ജറി കേസ് റിപ്പോര്‍ട്ട് എന്ന ജേര്‍ണലില്‍ പറയുന്നത്. എന്നാല്‍ കുട്ടി എങ്ങനെ ഇതില്‍ നിന്ന് തിരിച്ച് വരുമെന്ന കാര്യം വിശദമാക്കിയിട്ടില്ല.

 

മിക്ക കുഞ്ഞുങ്ങളിലും ഇത്തരം വളര്‍ച്ചകള്‍ ഗര്‍ഭത്തില്‍ വച്ച് ഉണ്ടാകാറുണ്ട്. എന്നാല്‍ പൂര്‍ണവളര്‍ച്ച എത്തുന്നതോടെ ഇത് പിന്‍ഭാഗത്തെ എല്ലുകളായി രൂപാന്തരം പ്രാപിക്കും. എന്നാല്‍ ബ്രസീലിലെ കുഞ്ഞില്‍ കണ്ടെത്തിയിരിക്കുന്നത് കൊഴുപ്പ് അടിഞ്ഞ് കൂടിയ ഭാഗമാകാമെന്നാണ് നിഗമനം.
eng­lish sum­ma­ry; Baby born with long tail
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.