February 5, 2023 Sunday

Related news

February 2, 2023
August 5, 2022
June 14, 2022
June 13, 2022
June 11, 2022
June 5, 2022
June 2, 2022
May 26, 2022
May 26, 2022
May 26, 2022

മുഖ്യമന്ത്രിയുടെ ഇടപെടല്‍ തുണയായി; ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അടിയന്തിര ചികിത്സയ്ക്കായി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക്

Janayugom Webdesk
കൊച്ചി
April 14, 2020 4:37 pm

അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു. ജനിച്ച ഉടനെ സ്ഥിതി വഷളായ കുഞ്ഞിനെ വെന്റിലേറ്ററിന്റെയും മറ്റു ജീവന്‍ രക്ഷാ മരുന്നുകളുടെയും സഹായത്താല്‍ ആണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ രോഗാവസ്ഥ എറണാകുളത്തെ ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, കുട്ടികളുടെ ഹൃദയ ശാസ്ത്രകിയ വിഭാഗം മേധാവി ഡോ. സുനില്‍ ജി എസ് എന്നിവരെ അറിയിക്കുകയും അവര്‍ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ പ്രത്യേക സാഹചര്യത്തില്‍ ലിസി ആശുപത്രിയിലെ അധികൃതര്‍ മുഖ്യമത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും മുഖ്യമന്ത്രി എറണാകുളം ജില്ലാ കളകടര്‍ എസ് സുഹാസുമായും തമിഴ്നാട് സര്‍ക്കാരുമായും ബന്ധപ്പെട്ട് അതിവേഗം കുട്ടിയുടെ യാത്രാനുമതി ശരിയാക്കുകയുമാണ് ചെയ്തത്. കുട്ടിയെ കൊണ്ടുവരുവാന്‍ ഉള്ള ലൈഫ് സേവ് എമര്‍ജന്‍സി സെര്‍വിസ്സ് ന്റെ (KL 29 L 9859) ആംബുലന്‍സ് ഉച്ചക്ക് 1.40നു ലിസി ആശുപത്രിയില്‍ നിന്നും പുറപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.