March 28, 2023 Tuesday

Related news

February 16, 2023
February 14, 2023
January 19, 2023
January 14, 2023
January 4, 2023
January 4, 2023
October 12, 2022
October 11, 2022
September 23, 2022
September 14, 2022

കുഞ്ഞു ദേവിക എവിടെ? ഏഴു മാസമായിട്ടും ആർക്കും ഉത്തരമില്ല

Janayugom Webdesk
പനമരം
March 1, 2020 8:25 pm

കൊല്ലം ഇളവൂരിലെ ദേവനന്ദയുടെ മരണത്തെ തുടർന്ന് നിരവധി കേസുകളാണ് ദിനം പ്രതി ഉയർന്നു വരുന്നത്. കേരളത്തിൽ കാണാതായ കുട്ടികളുടെ വിവരം അടുത്തിടെയാണ് പുറം ലോകം അറിയുന്നത്. അങ്ങനെയൊരു കേസാണ് വയനാട് ജില്ലയിലെ പനമരം പൊയി ആദിവാസി കോളനിയിൽ നിന്ന് കഴിഞ്ഞ ജൂലൈ 28ന് കാണാതാകുന്ന ഒന്നര വയസുകാരി ദേവികയുടേത് . കുട്ടിയെ കാണാതായി ഏഴു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കുട്ടിയെ കുറിച്ച് യാതൊരു സൂചനയും ഇതുവരെയും ലഭിച്ചിട്ടില്ല.പൊയില്‍ ആദിവാസി കോളനിയിലെ ബാബു- മിനി ദമ്പതികളുടെ ആര് മക്കളിൽ ഇളയവളാണ് കാണാതായത്.

സംഭവ ദിവസം ഉച്ചകഴിഞ്ഞു കുട്ടിയെ സഹോദരങ്ങൾക്കും അടുത്ത വീട്ടിലെ കുട്ടികൾക്കും ഒപ്പം ആക്കി വിറക്കു പെറുക്കാൻ പോയതായിരുന്നു അമ്മ മിനി. പോകുന്ന സമയം കുട്ടി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിന്റെ മുറ്റത്തു നിന്ന് കളിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കുട്ടിയെ കാണാതാകുന്നത്. മിനി തിരിച്ചെത്തിയപ്പോയാണ് കുട്ടിയെ കാണാൻ ഇല്ലായെന്ന വിവരം മനസിലാക്കിയത്. കാണാതായ കുഞ്ഞിന് വേണ്ടി കോളനിവാസികളും പൊലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.

പനമരം പൊലീസും, ഫയർഫോർസും, സന്നദ്ധ പ്രവർത്തകരും ചേർന്ന് ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോളനിയുടെ അടുത്ത് സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകളും പൊലീസ് പരിശോധിച്ചു. കുട്ടിയെയും കൊണ്ട് അലക്കുന്നതിനും മറ്റുമായി മിനി പുഴയില്‍ പോകാറുണ്ടായിരുന്നു. അങ്ങനെ കുട്ടി അമ്മയെ തിരഞ്ഞ് പുഴയില്‍ പോയ സമയത്ത് അപകടത്തില്‍ പെട്ടിരിക്കാം എന്നായിരുന്നു സംശയം. എന്നാല്‍ ഈ നിഗനമത്തില്‍ നടന്ന തെരച്ചിലുകളും ഫലം കണ്ടില്ല. പനമരം പുഴ ഒഴുകിയെത്തുന്നത് പുല്‍പ്പള്ളിയിലും അവിടുന്ന് കര്‍ണാടകയിലുമാണ്. ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളിലും വിവരം നല്‍കിയിരുന്നു.

കുട്ടിയെ കാണാതായതിന് ശേഷം രണ്ടു തവണ പ്രളയം വന്നു. പ്രളയമുണ്ടായ സമയമായതിനാൽ പുഴയൊക്കെ നിറഞ്ഞുകിടക്കുകയായിരുന്നു. കുട്ടി വെള്ളത്തിൽ വീണിരിക്കാനാണ് സാധ്യത കൂടുതലെന്ന് പൊലീസും പറയുന്നു. പുഴയിൽ മുതലയും ചിങ്കണ്ണിയും അടക്കമുള്ള ജീവികളുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച സൂചനകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. കുട്ടിയെ കാണാതായിട്ട് ഇത്രയും നാളായിട്ടും അന്വേഷണം ഇതുവരെ ഏങ്ങുമെത്തിയിട്ടില്ല. കുട്ടിയ്ക്ക് എന്ത് സംഭവിച്ചു എന്ന അറിയാതെ ജീവിക്കുകയാണ് കുടുംബം.

ENGLISH SUMMARY: Baby Devi­ka miss­ing from Wayanad trib­al colony

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.