11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണി; വെള്ളക്കെട്ടിൽ വീണ് ഒന്നര വയസുകാരി മരിച്ചു

Web Desk

കുമരകം

Posted on March 10, 2020, 10:47 am

നീണ്ട 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞു പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചു.ഒന്നര വയസുള്ള കുട്ടിയാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.പ്രഭാഷ് — സവിത ദമ്പതികളുടെ ഏക മകളാണ് മരിച്ചത്.പാടശേഖരണത്തിന് നടുവിലാണ് ഇവർ താമസിക്കുന്നത്.
സമീപത്തെ വീട്ടിലേയ്ക്ക് തനിച്ച് നടന്നു പോകുന്ന വഴിക്കായിരുന്നു അപകടം സംഭവിച്ചത്.കുഞ്ഞ് അയൽപക്കത്തെ വീട്ടിൽ കാണുമെന്ന് വീട്ടുകാരും വിചാരിച്ചു.പിന്നീടാണ് കുട്ടി അവിടെ ഇല്ലായെന്ന് തിരിച്ചറിഞ്ഞത്.ഇതേ തുടർന്ന്ന ടത്തിയ തിരച്ചലിലാണ് കുട്ടി വെള്ളക്കെട്ടിൽ വീണ് കിടക്കുന്നത് കണ്ടത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചു.

ENGLISH SUMMARY: baby died by falling in water

YOU MAY ALSO LIKE THIS VIDEO