ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. ഭാർത്യ സഹോദരിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുട്ടിയെ കൊലപ്പെടുത്തിയത്.തലശേരി ചമ്പനാട് നൗഷാദ് നിവാസില്‍ നിയാസിന്റെ ഭാര്യ നയീമയാണ് പ്രതി. ഭർതൃ സഹോദരിയായ നിസാനിയുടെ മകൻ അദ്നാനെയാണ് നയീമ കൊലപ്പെടുത്തിയത്.
ഭർതൃ സഹോദരിയോടുള്ള വൈരാഗ്യം തീർക്കാനായിരുന്നു ഈ ക്രൂരകൃത്യം. 2011 സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരനെ നയീമ അടുത്തുള്ള കിണറ്റിലെറിയുകയായിരുന്നു.കുറ്റകൃത്യം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്.
ENGLISH SUMMARY: baby died in kannur
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.