Web Desk

കോട്ടൂര്‍

July 06, 2021, 9:59 am

ഹെർപിസ് വൈറസ് ബാധ; കോട്ടൂരിൽ ഒരു ആനകൂടി ചരിഞ്ഞു

Janayugom Online

കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെ നാലു വയസുകാരന് ആനകുട്ടി അർജുൻ ചരിഞ്ഞു. ആഴ്ചക്കു മുൻപ് എലിഫന്റ് എൻഡ്രോതെലിയോട്രോപ്പിക്ക് ഹെർപിസ് വെെറസ് ബാധയേറ്റു ശ്രീകുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു. തുടർന്നു ആന്തരിക അവയവ പരിശോധന ഉൾപ്പടെ നടത്തിയാണ് ആനകൾക്ക് മാത്രം പ്രത്യേകിച്ചു പന്ത്രണ്ടു വയസിനു താഴെയുള്ള ആനകൾക്ക് പിടിപെടുന്ന ഗുരുതര വയറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ആനകളെ നിരീക്ഷണത്തിൽ ആക്കി പ്രതിരോധ മരുന്നുകൾ നൽകി വരുകയായിരുന്നു. ഇതിനിടെ കണ്ണൻ എന്ന ആനക്കുട്ടിക്കും ആമിന എന്ന ആനകുട്ടിക്കും വയറസ് ബാധ ഏറ്റു എങ്കിലും കൃത്യമായ പരിചരണം നൽകി ഭേദപ്പെട്ടു വരികയായിരുന്നു.

ഇതിനിടെയാണ്‌ തിങ്കളാഴ്ച രാത്രിയോടെ അർജുൻ വയറസ് ബാധ ഏറ്റു ചരിഞ്ഞത്.വളരെ അസ്വസ്ഥനായിരിക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം ഉൾപ്പടെ നടപടികൾ ഇന്ന് നടക്കും. വയറസ് ബാധ ഏറ്റാൽ 35 മണിക്കൂർ വരെയേ ആനകുട്ടികൾ ജീവിക്കു. 15 ശതമാനം മാത്രമാണ് രക്ഷപ്പെടൽ സാധ്യത.ആനകൾക്ക് മാത്രമേ ഈ വയറസ് പിടിപെടു എന്നാൽ മനുഷ്യർ ഇതിന്റെ വാഹകർ ആകാം എന്നും വിദഗ്ധർ പറയുന്നു.

Eng­lish sum­ma­ry: Baby Ele­phant arjun died of her­pes virus
You may also like this video: