28 March 2024, Thursday

Related news

February 18, 2024
February 8, 2024
December 22, 2023
December 15, 2023
December 1, 2023
October 24, 2023
October 23, 2023
August 1, 2023
July 5, 2023
July 4, 2023

കൊല്ലത്ത് പച്ചക്കറി കൊണ്ടുവന്ന ചാക്കില്‍ ഉടുമ്പിൻ കു‍ഞ്ഞ്: വനപാലകരെ ഏല്പിച്ച് കടയുടമ

Janayugom Webdesk
കൊല്ലം
August 21, 2022 8:38 am

കൊല്ലത്ത് പച്ചക്കറി കൊണ്ടുവന്ന ചാക്കിനുള്ളില്‍ ഉടുമ്പിൻകുഞ്ഞ്. കൊല്ലം അഞ്ചലില്‍ അൻസാരി എന്നയാളുടെ പച്ചക്കറി കടയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വന്ന പച്ചക്കറി ചാക്കിലാണ് ഉടുമ്പിൻ കുഞ്ഞ് ഉണ്ടായിരുന്നത്. മുളക്ചാക്ക് വിൽപ്പനയ്ക്കായി അഴിച്ചപ്പോൾ‌ ചാക്കിൽ നിന്ന് ഉടുമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ടയറിന്റെ അടിയിലും കയറി.

പിന്നീട് അൻസാരിയും സുഹൃത്തുക്കളും ചേര്‍ന്ന് ഉടുമ്പിനെ പിടികൂടി വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം ഒരു മാസം പ്രായമുളള ഉടുമ്പാണ്. കുളത്തൂപ്പുഴ കട്ടളപ്പാറ വനമേഖലയിൽ ഉടുമ്പിനെ തുറന്നുവിട്ടതായി അഞ്ചൽ വനംറേഞ്ച് ഓഫീസർ അറിയിച്ചു.

 

Eng­lish Sum­ma­ry: baby igua­na inside a sack of green chillies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.