Web Desk

തഞ്ചാവൂര്‍

February 14, 2021, 10:34 am

കുരങ്ങന്മാര്‍ തട്ടിയെടുത്ത കുഞ്ഞ് മരിച്ചു

Janayugom Online

തമിഴ്നാട്ടില്‍ കുരങ്ങന്മാര്‍ തട്ടിയെടുത്ത കുഞ്ഞ് മരിച്ചതായി മാതാപിതാക്കള്‍. എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇരട്ടക്കുട്ടികളായിരുന്നു അവര്‍. മറ്റൊരു കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കുട്ടികളുടെ അമ്മ വിശ്രമിക്കാന്‍ പോയ സമയത്താണ് സംഭവം നടന്നത്. ഈ സമയത്താണ് കുരങ്ങന്മാര്‍ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് കുട്ടികളുടെ പിതാവ് രാജ പൊലീസില്‍ പരാതി നല്‍കി. തിരച്ചിലിലാണ് ഒരു കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തിയത്. മറ്റൊരു കുട്ടിയെ കിടങ്ങില്‍ നിന്ന് കണ്ടെത്തിയത്. .പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

ENGLISH SUMMARY:Baby killed by monkeys
You may also like this video